Trending

കൊച്ചിയിലെ കോളേജ് അധ്യാപകനെ എൻഐടി ക്യാമ്പസിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി





കൊച്ചി: കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകനെ എൻ ഐ ടി ട്രിച്ചിയിലെ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗംലം സ്വദേശിയായ 37 വയസുള്ള ബാബു തോമസാണ് മരിച്ചത്. എൻ ഐ ടി ട്രിച്ചിയിൽ ഉപരിപഠനം നടത്തുകയായിരുന്ന ബാബു തോമസിനെ ക്യാമ്പസിലെ സ്വിമ്മിഗ് പൂളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.

Post a Comment

Previous Post Next Post