കോഴിക്കോട് : എലത്തൂർ റെയിൽവേ സ്‌റ്റേഷന് സമീപം തീപിടുത്തം. ചപ്പുചവറുകളിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. പിന്നാലെ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നു. ഒരു കാർ പൂർണമായും കത്തിനശിച്ചു.
പ്രദേശത്ത് നിരവധി വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതിലേക്കെല്ലാം തീ പടരുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അഗ്നിശമന സേന യൂനിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്