താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ ചെറുപ്ലാട് വനഭൂമിയിൽ താമസിക്കുന്ന ഇരുമ്പൻ മുഹമ്മദലിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഗ്ലാമർ ബൈക്കാണ് സാമൂഹ്യ വിരുദ്ധർ ഒരു കിലോമീറ്റർ അകലെയുള്ള പെരുമ്പള്ളി അങ്ങാടിയിലെത്തിച്ച് തീയിട്ട് നശിപ്പിച്ചത്.
2019 ൽ മുഹമ്മദലിയുടെ വീടിന് സാമൂഹു വിരുദ്ധർ തീയിട്ടിരുന്നു.
ലഹരി മാഫിയക്കെതിരെ പ്രതികരിച്ചതാണ് നിരന്തര അക്രമത്തിന് കാരണം.
താമരശേരി പോലീസ് സ്ഥലത്തെത്തി പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു.
