വർഷങ്ങളായി കോഴിക്കോട് ലോറി ഓണേഴ് വെൽഫെയർ ഫെഡറേഷൻ ലോറി ടേൺ നടത്തിപ്പിൽ വൻ സാമ്പത്തിക ക്രമക്കേടും തട്ടിപ്പും നടക്കുന്നതായി ഹെവി ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ എഐടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു
തട്ടിപ്പിനെ കുറിച്ച് ചോദ്യം ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്ന നിലപാടാണ് ലോറി ഓണേഴ്സ് സ്വീകരിക്കുന്നതതെന്നും എ ഐ ടി യു സി ആരോപിച്ചു
എളമരം കരീം വ്യവാസായ മന്ത്രി ആയിരുന്ന വേളയിൽ അന്നത്തെ വ്യവസായ വാണിജ്യ ഡയരക്ടരായിരുന്ന സൂരജ് ഐ എ എസ്സിനെ കമ്മീഷനായി സർക്കാർ നിയോഗിക്കുകയുണ്ടായി കമ്മീഷൻ റിപ്പോർട്ട് പ്രകാരം വലിയ സാമ്പത്തിക തട്ടിപ്പ് ഉടമാ സംഘടനയും എജൻസി യൂണിയനും ചേർന്ന് നടത്തുന്നു എന്ന് അന്ന് സർക്കാരിന് കൊടുത്ത റിപ്പോർട്ടിൽ പറയുന്നുണ്ട്
പതിറ്റാണ്ടുകളായി തുടരുന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ചൂഷണവും ക്രമക്കേടും അവസാനിപ്പിക്കാനും സമഗ്രമായ അനേഷ്വണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാവണമെന്നും എഐടിയുസി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
സി പി പ്രമോദ് അധ്യക്ഷത വഹിച്ചയോഗത്തിൽ ജനറൽ സെക്രട്ടറി കബീർ കല്ലേരി കാര്യങ്ങൾ വിശദീകരിച്ചു ഉണ്ണി മുക്കം സുരേന്ദ്രൻ ചെറുവറ്റ തുടങ്ങിയവർ സംസാരിച്ചു
