താമരശ്ശേരി: ജിവിഎച്ച്എസ്എസ് താമരശ്ശേരിയുടെ നേതൃത്വത്തിൽ യുപിതല ഇൻറർ സ്കൂൾ സെവൻസ് പ്രൈസ് മണി ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു . മത്സരങ്ങൾ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
ജെ ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ഗീതാമണി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻറ് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ ഫസീല ഹബീബ്, എസ്.എം.സി ചെയർമാൻ മനോജ് , എസ് എം സി അംഗം ഹബീബ് റഹ്മാൻ , പിടിഎ വൈസ് പ്രസിഡൻറ് വിനോദ് , വി എച്ച് സി പ്രിൻസിപ്പൽ ഉമ്മുക്കുൽസു , ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് ബിന്ദു , ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് മുഹമ്മദ് ബഷീർ എന്നിവർ ആശംസകൾ അറിയിച്ചു . സ്കൂൾ കായികാധ്യാപകൻ ദേവദാസ് നന്ദി പ്രകാശനം നടത്തി . താമരശ്ശേരി ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ പത്തോളം യുപി സ്കൂളുകൾ മത്സരിച്ചു. ആ വേശോജ്ജ്വലമായ മത്സരത്തിൽ നുസ്രത്ത് യു പി സ്ക്കൂൾ പരപ്പൻ പൊയിൽ വിജയ കിരീടം നേടി. നസ്രത്ത് യു പി സ്കൂൾ കട്ടിപ്പാറ റണ്ണറപ്പായി
പത്തോളം യു പി സ്കൂളുകളിലെ നൂറിൽപ്പരം ഫുട്ബോൾ താരങ്ങൾ നമ്മുടെ മൈതാനം കീഴടക്കി.എത്തിച്ചേർന്ന മുഴുവൻ പേരെയും എല്ലാ അർഥത്തിലും സ്വീകരിക്കാൻ കൈമെയ് മറന്ന് എച്ച്എമ്മിൻ്റെ നേതൃത്വത്തിൽ വന്ന സ്റ്റാഫംഗങ്ങളും പിടിഎ യും ഒരുമിച്ച് നിന്നപ്പോൾ ഒരു പുതിയ അധ്യായമായി ഫുട്ബോബോൾ ടൂർണമെൻ്റ് മാറി. താമരശ്ശേരി എസ് ഐ ലളിതാ മാഡം വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു.
.
