Trending

താമരശ്ശേരി ചുങ്കം പ്രീമിയർ ലീഗ് : ലോഗോ പ്രകാശനം ചെയ്തു.





താമരശ്ശേരി : താമരശ്ശേരിയിലെ കായികപ്രേമികൾക്ക് ഉൽസവ പ്രതീതി സമ്മാനിക്കുന്ന നാലാമത് ചുങ്കം പ്രീമിയർ ലീഗ് മൽസരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഫെബ്രുവരി 18.19 തിയ്യതികളിലായി ചുങ്കം മിനി സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരം 
ചലഞ്ചേഴ്സ്ആട്സ്&സ്പോർട്സ് ക്ലബ്ബാണ് സംഘടിപ്പിക്കുന്നത്.
ലോഗോ പ്രകാശനം മുൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് കെ വി മുഹമ്മദ് നിർവ്വഹിച്ചു.
ക്ലബ് പ്രസിഡണ്ട് ഷൗക്കത്ത് നോനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി, നവാസ് സ്വാഗതവും ട്രെഷറർ ഒ ഷാജിർ ചുങ്കം നന്ദിയും പറഞ്ഞു.അഷറഫ് കോരങ്ങാട്. എ.കെ അബ്ബാസ് , നൗഷാദ് സി.കെ.ഷബീർ കടു,റഫീഖ് കൂടത്തായ്,അഷ്‌റഫ് അമ്പു ,സുൽഫി തച്ചംപൊയിൽ. നിയാസ് ഇല്ലിപ്പറമ്പിൽ. ഇക്ബാൽ പൂക്കോട്. മുനവ്വർ വെളിമണ്ണ, ശ്രീബിന് ,ഷമീർ ,കാൻ മുഹമ്മദ്‌ ,മെഹമൂദ് ,നദീര്‍ ,നിസാർ , നജീബ് തുടങ്ങിവയർ സംബന്ധിച്ചു.

Post a Comment

Previous Post Next Post