മന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.
ഓവുചാലിൽ നിന്ന് വൈദ്യുതി തൂണുകൾ മാറ്റാതെയും, ഫുട്പാപാത്ത് തടസ്സപ്പെടുത്തിയുള്ള വൈദ്യുത കാൽ നില നിർത്തിയും, റോഡ് വികസിപ്പിച്ച ഭാഗത്ത് ഇൻറർലോക്കിൻ്റെ മധ്യഭാഗങ്ങളിൽ തെരുവിളക്കുകൾ സ്ഥാപിച്ച് വികസിപ്പിച്ചതിൻ്റെ പ്രയോജനം ഇല്ലാതാക്കിയും, പൊട്ടിയതും, പൊളിഞ്ഞതുമായ പഴയ സ്ലാബുകൾ ഫുട്പാപാത്തിൽ നിരത്തിയും, ഓവുചാലിൻ്റെ ഭിത്തികൾ ഉയർത്താതെ സ്ലാബിനു മുകളിൽ ക്വാറി വേസ്റ്റ് നിറച്ച് ഇൻ്റർലോക്ക് വിരിച്ചും പണി നടത്തുന്നതിനെതിരെയും, സ്ഥിരം അപകട മേഖലയിൽ സുരക്ഷാ ഭിത്തി നിർമ്മിക്കാതെയും, റോഡിനു സമാന്തരമായ ഒരു ചാലുകൾക്ക് മുകളിൽ സ്ലാബിട്ട് മൂടത്തതിനെതിരെയും,പൊതുമരാമത്ത് ഭൂമി പോലും ഉപയോഗപ്പെടുത്താതെ കരാറുകാരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവൃത്തി നടത്തുന്നതിനെതിരെയുമാണ് പരാതി നൽകിയത്. ഗുണനിലവാരമില്ലാത്ത സ്ലാബുകളാണ് ഓവുചാലുകൾക്ക് മുകളിൽ നിരത്തിയതെന്നും പരാതിയിൽ പറയുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് മജീദ് താമരശ്ശേരി നൽകിയ പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.
റോഡു പണിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ആൻറ് ആൻ്റി കറപ്ഷൻ ഡിവൈഎസ്പിപിക്കും പരാതി നൽകിയിട്ടുണ്ട്.


