കല്‍പ്പറ്റ: വയനാട്ടില്‍ കടുവയെ കിണറിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കല്‍ അഗസ്റ്റിന്റെ കിണറ്റിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
കിണറ്റിലെ മോട്ടറില്‍ നിന്നും വെള്ളം കയറാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കടുവയുടെ ജഡം സ്ഥല ഉടമ കണ്ടത്. ജഡത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയെ പോസ്റ്റുമോര്‍ട്ടത്തിനായി കുപ്പാടിയിലെ ലാബിലേക്ക് കൊണ്ടുപോകും.
നേരത്തെ ഫെബ്രുവരി 1ന് മറ്റൊരു കടുവയെ വയനാട്ടില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
