Trending

ഓട്ടോ ഡ്രൈവറെ സ്റ്റാൻ്റിൽ കയറി മർദ്ദിച്ചു;താമരശ്ശേരിയിൽ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം.




താമരശ്ശേരി:താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവറെ കാറിലെത്തിയ സംഘം സ്റ്റാൻ്റിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച്  ഓട്ടോ തൊഴിലാളികൾ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.

അമിത വേഗത്തിൽ അപകടമുണ്ടാവുന്ന രൂപത്തിൽ കാർ ഓടിച്ചു വന്നപ്പോൾ റോഡിൽ വെച്ച് ഓട്ടോ ഡ്രൈവർ ചോദ്യം ചെയ്തിരുന്നു.ഇതേ തുടർന്ന് ഓട്ടോ പിൻതുടർന്ന് പഴയ സ്റ്റാൻ്റിലെ ഓട്ടോസ്റ്റാൻറിലെത്തിയാണ് ഡ്രൈവറായ തേറ്റാമ്പുറം സ്വദേശി അബ്ദുറഹ്മാനെ സംഘം മർദ്ദിച്ചതെന്ന് ഡ്രൈവർമാർ പറഞ്ഞു.KL57 W 7762 നമ്പർ കാറിലെത്തിയവരാണ് മർദ്ദിച്ചെതെന്നും തൊഴിലാളികൾ പറഞ്ഞു.

ഓട്ടോ തൊഴിലാളികളായ സുലൈമാൻ, താജുദ്ധീൻ, വീരേന്ദ്രൻ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി

  

Post a Comment

Previous Post Next Post