Trending

പ്രളയകാലത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ മുങ്ങിയ പ്രതി അറസ്റ്റിൽ; പിടികൂടിയത് മാനിപുരത്ത് നിന്ന്




കഴിഞ്ഞ പ്രളയകാലത്ത് സ്കൂളിൽ പോകാൻ കഴിയാതെ വീട്ടിൽ കഴിഞ്ഞിരുന്ന 16 കാരിയെ കൈകൾ ബന്ധിച്ചും മാവൂർ:വായിൽ തുണി തിരുകിയും ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി പാലക്കാട് അലനല്ലൂർ സ്വദേശി 49 വയസ്സുള്ള ഹരീഷ് ചന്ദ്രൻ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. 2019 ലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. വിചാരണ സമയത്ത് ഹാജരാകാതെ പ്രതി മുങ്ങി നടക്കുകയായിരുന്നു.

ഗാർഡൻ പണിക്കാരനായ ഇയാൾ മാനിപുരത്തെത്തിയതായി വിവരം കിട്ടിയ പോലീസ് പിടികൂടുകയായിരുന്നു. സി.ഐ, കെ. വിനോദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ്, സിവിൽ പോലീസ് ഓഫീസർ ഷിനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ സ്പെഷൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post