Trending

വിനോദ സഞ്ചാരത്തിൻ്റെ ബാക്കിപത്രം; ചുരത്തിൽ വലിച്ചെറിഞ്ഞത് ടൺ കണക്കിന് മാലിന്യം.





താമരശ്ശേരി: താമശ്ശേരി ചുരത്തിൽ അലക്ഷ്യമായി വിനോദ സഞ്ചാരികൾ വലിച്ചെറിയുന്ന മാലിന്യം വൻതോതിൽ വർദ്ധിച്ചു.ഇന്ന്
നീക്കം ചെയ്യുന്നത് ടൺ കണക്കിന് മാലിന്യം

കുപ്പികൾ, കവറുകൾ, ഡിസ്പോസിബിൾ പ്ലെയ്റ്റുകൾ, ഗ്ലാസുകൾ അങ്ങനെ നീളുന്നു പട്ടിക...

ഇടക്കിടക്ക് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണം നടക്കാറുണ്ടെങ്കിലും ദിവസങ്ങൾക്കകം വീണ്ടും മാലിന്യം കുന്നുകൂടുകയാണ്.

ചുരത്തിൽ മാലിന്യം വലിച്ചെറിയുന്ന മനോഭാവം വിനോദ സഞ്ചാരികൾ മാറ്റിയാൽ മാത്രമേ ചുരത്തിൻ്റെ സൗന്ദര്യം സംരക്ഷിക്കാനാവൂ.

ചുരത്തിൻ്റെ സൗന്ദര്യം സംരക്ഷിക്കുക എന്ന പദ്ധതിയുടെ ഭാഗമായി പുതുപ്പാടി പഞ്ചായത്ത് നടപ്പിലാക്കുന്ന
"അഴകോടെ ചുരം " ക്യാമ്പയിനോട് ചേർന്ന് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ശുചീകരണത്തിൽ ടൺ കണക്കിന് മാലിന്യമാണ് നീക്കം ചെയ്തത്.

ഇന്നത്തെ ശുചീകരണ പ്രവർത്തനത്തിൽ പ്രധാനമായും എൻ്റെ മുക്കം സന്നദ്ധ സേനയും,  ഹരിത കർമ്മ സേനയും, ചുരം സംരക്ഷണ സമിതി  പ്രവർത്തകരുമാണ് പങ്കെടുക്കുന്നത്.




Post a Comment

Previous Post Next Post