താമരശ്ശേരി ഗ്രാമപഞ്ചായത്ത്, പെരുവയൽ ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് കോർപ്പറേഷൻ തുടങ്ങിയവരെ എതിർകക്ഷികളാക്കി കോഴിക്കോട് സ്വദേശി സി.എം ഷാഫി അടക്കം പത്തോളം ആളുകൾ സമർപ്പിച്ച റിട്ട് ഹരജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
താമരശ്ശേരി ഗ്രാമപഞ്ചായത്തും, പെരുവയൽ ഗ്രാമ പഞ്ചായത്തും, കോഴിക്കോട് കോർപ്പറേഷനും ലൈസൻസ് ഇല്ലാത്ത ആരെയും മത്സ്യ മാർക്കറ്റ് നടത്താൻ അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്ത് മാസത്തിലെ ഉത്തരവിനെ തുടർന്ന് താമരശ്ശേരി ചുങ്കത്തെ മത്സ്യ മൊത്ത വിതരണ മാർക്കറ്റിൻ്റെ ഉടമക്ക് താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു
തുടർന്നും മാർക്കറ്റ് പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ എതിർ കക്ഷികൾക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാർ വീണ്ടും കോടതിയെ സമീപിച്ചു.
