Trending

പീപ്പ്ൾസ് ഫൗണ്ടേഷൻ കുടുംബ സംഗമം




 താമരശ്ശേരി: പീപ്പ്ൾസ് ഫൗണ്ടേഷൻ പ് 'സ്നേഹക്കൂടാരം' എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കോരങ്ങാട് മുണ്ടപ്പുറം എം.പി ഹാളിൽ നടന്ന പരിപാടി
 എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 





  ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ ആർ.കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് മോയത്ത് മുഖ്യാതിഥിയായി. ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡൻ്റ് എം.എം. മുഹ് യുദ്ദീൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം. അബ്ദുൽ മജീദ്, ജമാഅത്തെ ഇസ്‌ലാമി താമരശ്ശേരി ഏരിയ പ്രസിഡൻ്റ് ഒമർ അഹമദ്, വനിത വിഭാഗം പ്രസിഡൻ്റ് ആയിഷ ഹബീബ്, പ്രഫ. സയ്യിദ് അബുൽ ഖൈർ, സഈദ് റമദാൻ എന്നിവർ സംസാരിച്ചു. 

തുടർന്ന് നടന്ന കലാപരിപാടികൾ ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. മിമിക്രി ആർട്ടിസ്റ്റ് ഹസീബ് പൂനൂർ, ഓമശ്ശേരി ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ എന്നിവരുടെ കലാപരിപാടികളും അരങ്ങേറി. എം.കെ. മുനീർ എം.എൽ.എ, പി. റിഷാദ് എന്നിവർ ഗാനമാലപിച്ചു.  

ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതി അംഗം ശിഹാബുദ്ദീൻ ഇബ്നു ഹംസ സ്വാഗതവും ബാലുശ്ശേരി ഏരിയ പ്രസിഡൻറ് എൻ.കെ. അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.


പടം: പീപ്പ്ൾസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുടുംബ സംഗമം എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post