Trending

വാലന്റൈൻസ്‌ ഡേ "കൗ ഹഗ്‌ ഡേ' ആയി ആചരിക്കണമെന്ന്‌ കേന്ദ്രം




ന്യൂഡൽഹി : ഫെബ്രുവരി 14ന് പശു ആലിം​ഗന ദിനമായി ആചരിക്കാൻ കേന്ദ്ര മൃ​ഗ സംരക്ഷണ ബോർഡിന്റെ ആഹ്നാനം. പശുക്കളെ ആലിം​ഗനം ചെയ്യുന്നതിലൂടെ വൈകാരിക സമൃദ്ധിയും സന്തോഷവും ഉണ്ടാകുമെന്ന് ബോർഡിന്റെ ഉത്തരവിൽ പറയുന്നു. ഫെബ്രുവരി ആറിനാണ് ബോർഡ് വിചിത്ര ഉത്തരവ് പുറത്തിറക്കിയത്. എല്ലാ പശുസ്നേ‌ഹികളും ഫെബ്രുവരി 14 കൗ ഹ​ഗ് ഡേ ആയി ആചരിക്കണം. ​

ഗോമാതാവിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിലൂടെ ജീവിതത്തിൽസന്തോഷം നിറയുകയും പോസിറ്റീവ് എനർജി ലഭിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

ഫെബ്രുവരി ആറിനാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. പശു ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും ഉത്തരവില്‍ പറയുന്നു. പാശ്ചാത്യസംസ്‌കാരത്തിന്‍റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.പാശ്ചാത്യ സം‌സ്‌കാരത്തിന്‍റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്‍റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും ഉത്തരവിലുണ്ട്

Post a Comment

Previous Post Next Post