Trending

മുത്തേരിയിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു





കൊടുവള്ളി: ടിപ്പറും ബുള്ളറ്റും കൂട്ടി ഇടിച്ച് പരുക്കേറ്റ കൊടുവള്ളി സ്വദേശിയായ യുവാവ് മരിച്ചു. കൊടുവള്ളി രാരോത്ത് ചാലില്‍ ഞെള്ളോറമ്മല്‍ അബ്ദുസ്സലാമിന്റെ മകന്‍ മുഹമ്മദ് ഫസല്‍ (19) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുത്തേരി സ്‌കൂളിനു മുന്നിലായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശി മുനവ്വര്‍ ചികിത്സയിലാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍ : മുഹമ്മദ് നിഹാല്‍, നിഹ മെഹബിന്‍.





Post a Comment

Previous Post Next Post