Trending

ബസ്സുകൾ കേന്ദ്രീകരിച്ച് മാല പൊട്ടിക്കൽ വ്യാപകം;പിന്നിൽ മൂന്നു സ്ത്രീകൾ





താമരശ്ശേരി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിരക്കുള്ള  ബസ്സുകൾ, ക്ഷേത്രങ്ങൾ, മറ്റിടങ്ങർ കേന്ദ്രീകരിച്ച്  പ്രായമായവരുടെ മാല പൊട്ടിക്കുന്നത് മൂന്ന് സ്ത്രീകൾ ഉൾപ്പെട സംഘം.ഇവരുടെ ദൃശ്യങ്ങൾ പലയിടങ്ങളിലും CC tvകളിൽ പതിഞ്ഞിട്ടുണ്ട്.

ഇതര സംസ്ഥാനക്കാർ എന്ന് സംശയിക്കുന്ന സംഘത്തിൽ ഉയരം കൂടിയ രണ്ടു യുവതികളും ഉയരം കുറഞ്ഞ ഒരു യുവതിയും ഉൾപ്പെടുന്നു.

കുന്ദമംഗലം, താമരശ്ശേരി, കൊടുവള്ളി, നരിക്കുനി തുടങ്ങിയ ഭാഗങ്ങളിൽ നിന്നും നിരവധി പേരുടെ സ്വർണമാല ഇവർ കവർന്നിരുന്നു.

മധ്യവയസ്കരും, പ്രായമായവരുമാണ് ഇവരുടെ ഇര.ഇത്തരക്കാരെ നോട്ടമിട്ട് ഒരാൾ മാല പൊട്ടിക്കുകയും, മറ്റു രണ്ടു പേർ സാഹചര്യം ഒരുക്കി കൊടുക്കുകയും ചെയ്യുക എന്നതാണ് രീതി. പിന്നിൽ ആളുണ്ടെങ്കിൽ മറവ് സൃഷ്ടിച്ചു കൊടുക്കുക, തിരക്കുണ്ടാക്കുക, എന്നിവയെല്ലാം ചെയ്ത് ആളുകയുടെ ശ്രദ്ധ തിരിച്ചാണ് മോഷണം.

മോഷ്ടാക്കളെ പിടികൂടുന്നതിനായി.പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post