Trending

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.



കൽപ്പറ്റ:
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ ഗീതാലയം ഗ്രിജേഷിന്റെ ഭാര്യ
കെ. ഗീതു (32) ആണ് മരിച്ചത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 11 മണിയോടെയാണ് ഗീതു മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ചികിത്സയിൽ പിഴവുണ്ടായതായി ബന്ധുക്കൾ ആരോപിച്ചു.

Post a Comment

Previous Post Next Post