താമരശ്ശേരി:
കൊയിലാണ്ടി - എടവണ്ണ സ്റ്റേറ്റ് ഹൈവേയിലെ കൂടത്തായി മണിമുണ്ട ഭാഗത്തെ കലുങ്കും മദ്രസയുടെ ഭാഗത്തെ സീബ്രാലൈൻ , നടപ്പാതയിലെ സ്ലാബ് , ഹൈവേയിലേക്ക് ചേരുന്ന ഭാഗത്ത് പഴയത് പൊളിച്ച് ഉയർത്തി പുതിയ സ്ലാബ് സ്ഥാപിക്കൽ , തുടങ്ങിയ ആവശ്യങ്ങളും ശ്രീധന്യ കമ്പനിയുടെ അഴിമതി നിറഞ്ഞതും അശാസ്ത്രീയവുമായ നിർമ്മാണത്തിനെതിരെയും മണിമുണ്ട റസിഡൻസ് അസോസിയേശൻ അംഗങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകി.
കാര്യങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി അപ്പോൾ തന്നെ വേണ്ട തുടർ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
എത്രയും പെട്ടന്ന് പ്രശ്ന പരിഹാരമുണ്ടാവുമെന്ന് മന്ത്രി കമ്മിറ്റി അംഗങ്ങൾക്ക് ഉറപ്പ് നൽകി.
വാർഡ് മെമ്പർ ശീജ , റസിഡൻസ് കമ്മറ്റി അംഗങ്ങളായ ഇസ്മയിൽ , മുസ്ഥഫ , ഹുസ്നി , റസാക്ക് , നിസാർ , റാഫി , ശാഫി , എന്നിവർ പരാധി നൽകാനെത്തി.
