താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം മലപുറത്ത് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു.
മലപുറം അമ്പലപ്പടി കവുങിൽ ബഷീർ, മലപുറം സ്വദേശി മുഹമ്മദ് (കട്ട), കൊട്ടാരക്കോത്ത് ഞാറ്റുംപറമ്പിൽ റഷീദ് എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡിൻ്റെ എതിർ വശത്ത് നിർത്തിയിട്ട വാഹനങ്ങളിലാണ് ഇടിച്ചത്. പരുക്കേറ്റവർ ഓട്ടോറിക്ഷയിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാവിലെ 10.45 ഓടു കൂടിയായിരുന്നു അപകടം
