താമരശ്ശേരി: കോഴിക്കോട് - കൊല്ലഗൽ ദേശീയ പാതയിൽപ്പെട്ട വയനാട് ചുരത്തിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിന് നിർദിഷ്ട ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ചുരം ബൈപാസ് നിർദേശത്തിന്റെ സാധ്യത
പരിശോധിക്കാനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ശ്രദ്ധയിൽ പ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു.
ചുരം ബൈപാസ് യാഥാർഥ്യമാക്കി ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാവശ്യ പെട്ട് ആക്ഷൻ കമ്മിറ്റി ഇന്നലെ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി ചുരം യാത്രക്കാരുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തിയപ്പോഴാണ് മന്ത്രിയുടെ ഈ മറുപടി.
ചുരം ബൈപാസ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളായ വി.കെ. ഹുസൈൻ കുട്ടി,
ടി.ആർ. ഒ. കുട്ടൻ, ബിജു താന്നിക്കാക്കുഴി, ഗിരീഷ് തേവള്ളി, വി.കെ.മൊയ്തു മുട്ടായി എന്നിവരാണ് നിവേദനം നൽകി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തിയത്.
