താമരശ്ശേരി: ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്കായി മോട്ടോർ വാഹന വകുപ്പ് പരിശീലന ക്ലാസ് നടത്തി.
താമരശ്ശേരി ചുങ്കം ഇൻഡ്രെവ് വെഞ്ചർ ഗ്രൗണ്ടിൽ വെച്ചായിരുന്നു പരിശീലനം.എം വി ഐമാരായ അജിൽ കുമാർ, പി.ടി പത്മലാൽ എന്നിവർ ക്ലാസെടുത്തു. അൾ കേരള ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ മേഖലാ പ്രസിഡൻ്റ് ദിവാകരൻ സ്വാഗതം പറഞ്ഞു.പി ടി അബദുൽ അസീസ്, ടി.കെറിയാസ്, പി ബിനീഷ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ ആശംസ അർപ്പിച്ചു. കെ പി ഷംസുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു.
