Trending

സ്വർണക്കടത്ത്: അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ മകൻ്റെ ബാഗിൽ മയക്കുമരുന്ന് വെച്ച് കുടുക്കാൻ ഗൂഢാലോചന, പദ്ധതി പാളി..


താമരശ്ശേരി: കരിപ്പൂർ സ്വർണക്കടത്ത് കേസ് അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന്റെ ബാംഗ്ലൂരിലെ കോളേജിൽ പഠിക്കുന്ന മകനെ ബാഗിൽ മയക്കു മരുന്നു വെച്ച് കുടുക്കാൻ സ്വർണക്കടത്ത് കേസിലെ പ്രതികൾ ഗൂഢാലോചന  നടത്തിയിരുന്നെങ്കിലും പദ്ധതി പാളിപോകുകയായിരുന്നു.

താമരശ്ശേരിയിൽ നിന്നും വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസ് അന്വേഷണത്തിനിടയിലാണ്  കരിപ്പൂർ കേസ് അന്വേഷിക്കുന്ന ഉദ്യാഗസ്ഥരുടെ മക്കളെ കുടുക്കാനായി പദ്ധതി തയ്യാറാക്കിയെന്ന ഞെട്ടിക്കുന്ന വിവരം പോലീസിന് ലഭിച്ചത്.

കേസന്വേഷണ സംഘത്തിലെ മറ്റ് ഏതെല്ലാം ഉദ്യാഗസ്ഥരുടെ കുടുംബാംഗങ്ങളെ കുടുക്കാനാണ് സ്വർണക്കടത്തു സംഘം നീക്കം നടത്തിയത് എന്നതിനെ കുറിച്ച് വിശധമായ അന്വേഷണം നടക്കും.




Post a Comment

Previous Post Next Post