താമരശ്ശേരി: താമരശ്ശേരി മേഖലയിൽ മയക്കുമരുന്ന് വിപണനം നടക്കുന്നതായി സംശയിക്കുന്ന കേന്ദ്രങ്ങളിലും, ഉപയോഗം നടക്കുന്ന കേന്ദ്രങ്ങളിലും പോലീസ് ഡോഗ് സ്കോഡ് പരിശോധന ആരംഭിച്ചു.
പേരാമ്പ്ര ഡോഗ് സ്ക്വാഡാണ് പരിശോധന നടത്തുന്നത്.DIG യുടെ നിർദ്ദേശപ്രകാരം നടക്കുന്ന പരിശോധനക്കായി പേരാമ്പ്ര ഡോഗ് സ്കോഡിലെ പ്രിൻസ് എന്ന പോലീസ് നായയെയാണ് എത്തിച്ചിട്ടുള്ളത്.
താമരശ്ശേരി സി ഐ അഗസ്റ്റിനു പുറമെ എ എസ് ഐ മനോജ്, ഡോഗ് ഹാൻ്റിലർ സീനിയർ സി പി ഒ പ്രദീഷ്, സി പി ഒ റഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്യം നൽകുന്നത്.
