Trending

രണ്ടു ദിവസം മുമ്പ് കാണാതായി; യുവതി തൂങ്ങിമരിച്ച നിലയിൽ





മാനന്തവാടി: രണ്ടു ദിവസം മുമ്പ് കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് പിലാക്കാവ് വടക്കേ തലത്തിൽ ത്രേസ്യ (സുജി-38) യാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ബുധനാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് യുവതിയെ കാണാതായത്. തുടർന്ന് യുവതിക്ക് വേണ്ടി തെരച്ചിൽ നടന്നുവരികയായിരുന്നു. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ തുടരുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. തേസ്യയുടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മാനന്തവാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭർത്താവ്: വിനീഷ് ജോസ്. മക്കൾ: അൽജിൻ ജോസ് ജോസഫ്, അൽജിയ റോസ്, ആൻ സേവ്യർ.

Post a Comment

Previous Post Next Post