Trending

കേരള അതിർത്തിയോട് ചേർന്ന് കർണാടകയിലെ കുട്ടത്ത്  രണ്ടുപേരെ കടുവ കൊന്നു.





കുട്ടം: കര്‍ണ്ണാടക കുട്ടം ചൂരിക്കാട് കാപ്പി എസ്റ്റേറ്റില്‍ 24 മണിക്കൂറിന്റെ ഇടവേളയില്‍ പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും, കടുവ കൊന്നു. ഹുന്‍സൂര്‍ അന്‍ഗോട്ട സ്വദേശിയായ മധുവിന്റെയും, വീണ കുമാരിയുടേയും മകന്‍ ചേതന്‍ (18), ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ചേതനേയും, പിതാവ് മധുവിനേയും കടുവ ആക്രമിച്ചത്.തുടര്‍ന്ന് ചേതന്‍ മരിക്കുകയും മധു നിസാര പരിക്കോടെ രക്ഷപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചേതന്റെ ബന്ധു രാജുവിനെ ഇന്ന് രാവിലെയാണ് കടുവ ആക്രമിച്ച് കൊന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുകയാണ്. നാഗര്‍ ഹോള എസി എഫ് ഗോപാലും, വനപാലകരും, ഡിവൈഎസ്പി രാമരാജനും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

Post a Comment

Previous Post Next Post