തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നുള്ള കണ്ണൂര് ജനശദാബ്ദിയും സര്വീസ് നടത്തില്ല. ചെന്നൈ-തിരുവനന്തപുരം മെയില് തൃശൂരില് യാത്ര അവസാനിപ്പിക്കും. രാത്രി 8.43ന് തൃശൂരില് നിന്നായിരിക്കും മടക്കയാത്ര. കണ്ണൂര്-എറണാകുളം എക്സ്പ്രസും നാളെ തൃശൂര് വരെയാണ് സര്വീസ് നടത്തുന്നത്. തിങ്കളാഴ്ച രാവിലെ കണ്ണൂരില് നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശദാബ്ദിയും റദ്ദാക്കി.അതേസമയം ട്രെയിന് സര്വീസുകള് റദ്ദാക്കിയത് യാത്രക്കാര്ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി കെഎസ്ആര്ടിസി പ്രത്യേക സര്വീസുകള് ഏര്പ്പെടുത്തി. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സര്വീസുകള് നടത്താന് തയ്യാറാണെന്ന് കെഎസ്ആര്ടിസി അറിയിച്ചു.ഞായറാഴ്ച റദ്ദാക്കിയ തിരുവനന്തപുരം-കണ്ണൂര് ജനശദാബ്ദി ട്രെയിനിന്റെ എറണാകുളം, കോഴിക്കോട്, കണ്ണൂര് ഭാഗത്തേക്കുള്ള യാത്രക്കാരുടെ സൗകര്യാര്ത്ഥം കെഎസ്ആര്ടിസി പ്രത്യേക സര്വീസുകള് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അറിയിപ്പ്. യാത്രക്കാര്ക്ക് സീറ്റുകള് ആവശ്യാനുസരണം കെഎസ്ആര്ടിസിയുടെ വെബ്സൈറ്റില് റിസര്വ് ചെയ്യാവുന്നതാണ്.
