Trending

ഇൻസ്റ്റാഗ്രാം പരിചയം;പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ അപായപ്പെടുത്താൻ എത്തിയ യുവാവിനെ റിമാൻ്റ് ചെയ്തു.




താമരശ്ശേരി: ഇൻസ്റ്റാഗ്രാം വഴി ആറു വർഷത്തോളം പരിചയമുള്ള പെൺകുട്ടിയോട് നടത്തിയ പ്രണണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെട്രോളുമായി പെൺകുട്ടിയെ അപായപ്പെടുത്താൻ താമരശ്ശേരിയിലെ വീട്ടിലെത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം  റിമാൻ്റ് ചെയ്തു.

ഇന്ന് ഉച്ചയോടെ താമരശ്ശേരിയിലെ പെൻകുട്ടിയുടെ വീട്ടിലേക്ക് യുവാവ് വരുന്നത് കണ്ട് കുട്ടിയുടെ മാതാവ് വീടിൻ്റെ വാതിൽ അടച്ചു പൂട്ടി ആളുകളെ വിവരമറിയിക്കുകയായിരുന്നു.

 തുടർന്ന് പോലീസ് എത്തിയാണ് കുറ്റ്യാടി പാലേരി സ്വദേശി അരുൺ ജിത് (24)നെ  കസ്റ്റഡിയിൽ എടുത്തത്.ഇയാൾക്കെതിരെ CRPC 354 D(1, 2) .506, കേരള പോലീസ് ആക്റ്റ് 120 ( O ) വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.ഇയാൾ ഇതിനു മുമ്പും പെൺകുട്ടിയുടെ വീട്ടിൽ പ്രണയാഭ്യർത്ഥനയുമായി എത്തിയിരുന്നു

Post a Comment

Previous Post Next Post