മംഗളൂരൂ: കോളജ് അധ്യാപികയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്‍ക്കി എസ് കോടിയിലെ ബി.വി.അമിതയാണ് (34) മരിച്ചത്. മംഗളൂറു വാമടപ്പദവിലെ കോളജില്‍ ഗസ്റ്റ് ലക്ചററാണ് അമിത.
സ്വന്തം വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ അമിത വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.
12 വര്‍ഷം മുമ്പ് വിവാഹിതയായ അവര്‍ക്ക് എട്ട് വയസുള്ള മകളുണ്ട്.കടുംകൈക്ക് പിന്നിലെ കാരണം അറിവായിട്ടില്ല.
