ചരക്ക് ലോറിയില്‍ പതിവായി ലഹരി കടത്തുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് വാഹനത്തിന്റെ വരവ് മനസിലാക്കി റോഡില്‍ പൊലീസ് പരിശോധന സംഘം നിലയുറപ്പിച്ചത്. ലോറിയ്ക്ക് കൈകാണിച്ച് നിര്‍ത്തുമ്പോള്‍ മൈദയുമായി തിരുവനന്തപുരത്തേക്കെന്നായിരുന്നു മുഹമ്മദ് ഹാരിഫിന്റെ മറുപടി. കൂടുതല്‍ പരിശോധനയിലാണ് പൊലീസ് സംഘം വാഹനത്തില്‍ മൈദയല്ലെന്ന് തിരിച്ചറിഞ്ഞത്. 781 ചാക്കുകളിലായാണ് പാന്‍മസാല കടത്താന്‍ ശ്രമിച്ചത്. രണ്ടരക്കോടിയിലധികം രൂപ വിപണിമൂല്യമുള്ള അഞ്ച് ലക്ഷത്തിലധികം കവര്‍ നിരോധിത പാന്‍മസാലയാണ് പിടികൂടിയത്
മൈസൂരില്‍ നിന്ന് തിരുവനന്തപുരേക്കായിരുന്നു യാത്ര എന്നാണ് പിടിയിലായവരുടെ മൊഴി. ഓരോ ജില്ലകളിലെയും ചെറുകിടക്കാരുടെ കൈവശം ലഹരിയെത്തിച്ച് മടങ്ങുകയെന്നതായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും ഫോണ്‍വിളി രേഖകളും കച്ചവടക്കാരുമായി സംസാരിച്ചതിന്റെ വാട്സ്ആപ്പ് സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം തുടങ്ങിയതായി ചെര്‍പ്പുളശ്ശേരി പൊലീസ് അറിയിച്ചു.
