പീച്ചങ്കോട് വെച്ച് എസ്. ഐ കെ.എ ഷറഫുദ്ദീനും സംഘവും വാഹന പരിശോധന നടത്തവെ ഇവരെ കണ്ട് ഭയന്ന സ്‌കൂട്ടര്‍ യാത്രികര്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ സ്‌കൂട്ടര്‍ മറിഞ്ഞു വീഴുകയായിരുന്നു.
തുടര്‍ന്ന് ഇരുവരേയും പരിശോധിച്ചതില്‍ 500 ഗ്രാം കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് തിക്കോടി സ്വദേശികളായ ഭഗവതിക്കണ്ടി വീട് ബി.കെ ഷാക്കിര്‍ (25), നരിക്കുനിവയല്‍ വീട് വി.വി ഷൈജു (33) എന്നിവരെ അറസ്റ്റ് ചെയ്തു.ഇരുവരും സഞ്ചരിച്ച കെ എല്‍ 56 പി 7308 നമ്പര്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
മറിഞ്ഞു വീണതിനെ തുടര്‍ന്ന് നിസാര പരിക്കേറ്റ പ്രതികളെ വെള്ളമുണ്ട പി എച്ച്‌സിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാണ്ട് ചെയ്തു.
