Trending

താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ പ്രതാപം മങ്ങുന്നുവോ ...?





ദിവസേന നൂറുക്കണക്കിന് രോഗികളും, ഗർഭിണികളും ആശ്രയിച്ച താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ പ്രതാപം മങ്ങുന്നു.

നിരന്തരമുയരുന്ന പരാതിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയെ ആശ്രയിച്ചവർ മറ്റിടങ്ങളിൽ ചികിത്സ തേടി പോയി തുടങ്ങി.

ചില ദിവസങ്ങൾ ആളൊഴിഞ്ഞ പൂരപറമ്പ് പോലെയാണ് ആശുപത്രി കാഴ്ച.

ആശുപത്രി കാര്യങ്ങൾ നടത്തികൊണ്ടു പോകേണ്ട ഹോസ്പിറ്റൽ മാനേജ്മെമെൻറ് കമ്മിറ്റി (H MC) യുടെയും, ജീവനക്കാരുടെയും ഭാഗത്ത് നിന്നുള്ള വീഴ്ചയും, ഡോക്ടർമാരുടെയും, മറ്റു സാറ്റാഫുകളുടെയും കുറവുമാണ് ആളുകളെ പ്രധാനമായും അകറ്റാൻ കാരണമായത്.

ആശുപത്രിയിൽ എത്തുന്നവരോട് ജീവനക്കാരുടെ പെരുമാറ്റം മാന്യമായല്ലായെന്ന് പലതവണ ആരോപണം ഉയർന്നിരുന്നു, ഇതിനു പുറമെ പ്രസവം സംബന്ധിച്ചും നിരവധി പരാതികളാണ് ഉയർന്നു വന്നത്.

ആശുപത്രിയുടെ രോഗത്തിന് അടിയന്തിരമായി ചികിത്സ നൽകിയില്ലെങ്കിൽ വെൻ്റ
ലേറ്ററിലേക്ക് മാറ്റേണ്ടി വരും..!

Post a Comment

Previous Post Next Post