Trending

കോരങ്ങാട്ടും ഡ്രൈനേജിലെ മരം മുറിച്ചുമാറ്റിയില്ല; വെള്ളം എങ്ങിനെ ഒഴുകുമെന്നറിയാതെ നാട്ടുകാർ




താമരശ്ശേരി: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ പുനൂർ - ഓമശ്ശേരി റീച്ചിലെ പ്രവൃത്തി സംബന്ധിച്ച് പരാതികൾ വ്യാപകമായിട്ടും കരാറുകാർക്ക് കുലുക്കമില്ല.

വകുപ്പ് മന്ത്രിക്ക് നേരിട്ട് പരാതി ലഭിച്ച ഭാഗങ്ങളിൽ അശാസ്ത്രീയ നിർമ്മാണം പൊളിച്ചുമാറ്റുകയും, മരങ്ങൾ മുറിക്കുകയും ചെയ്തെങ്കിലും, വീണ്ടും തുടരുന്നത് പഴയ  രീതി തന്നെയാണ്.

താമരശ്ശേരി ബാലുശ്ശേരി റോഡിൽ ബിഷപ് ഹൗസിനും, ഹയർ സെക്കൻ്ററി സ്കൂളിനും ഇടയിലുള്ള ഭാഗത്താണ് ഡ്രൈനേജിൽ മരങ്ങൾ നിലനിർത്തി പ്രവർത്തി നടത്തിയത്.

ഇതേ റോഡിലെ വിലപിടിപ്പുള്ള മരങ്ങൾ എല്ലാം മുറിച്ചുനീക്കിയെങ്കിലും ചീമക്കൊന്ന, പൂള ( ഉന്നം) തുടങ്ങി വില ലഭിക്കാത്ത മരങ്ങളാണ് നില നിർത്തിയത്.

Post a Comment

Previous Post Next Post