Trending

ലഹരി സ്റ്റാംപുമായി ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീ അറസ്റ്റിൽ




ചാലക്കുടിയിൽ ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീ അറസ്റ്റിൽ. 

ബ്യൂട്ടിപാർലറിൽ വരുന്ന സ്ത്രീകൾക്ക് വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ബ്യൂട്ടിപാർലറിന്റെ മറവിലായിരുന്നു ലഹരി സ്റ്റാമ്പിന്റെ വില്പന. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ഷി സ്റ്റെയിൽ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണിയാണ് അറസ്റ്റിലായത്. 51 വയസ്സുണ്ട്. ബ്യൂട്ടിപാർലറിൽ ലഹരി വില്പന നടക്കുന്നതായി എക്സൈസ് രഹസ്യ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്യൂട്ടിപാർലർ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആയിരുന്നു. ഷീലയുടെ ഇരുചക്ര വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. 

Post a Comment

Previous Post Next Post