നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാറിന് സമീപം ആളുകൾ കൂട്ടം കൂടി നിൽക്കുന്ന അവസരത്തിൽ നിയന്ത്രണം വിട്ട് വരികയായിരുന്ന ഓട്ടോറിക്ഷ പിക്കപ്പിന് പിന്നിൽ ഇടിച്ച് മറിഞ്ഞാണ് അനിലിന് പരുക്കേറ്റത്.അനിൽ അടക്കം മൂന്നു പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.പൊഴുതനയിൽ നിന്നും ഈങ്ങാപ്പുഴക്ക് വരികയായിരുന്നു ഓട്ടോ.
നിയന്ത്രണം വിട്ട് മറിഞ്ഞ കാറിലെ യാത്രികർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
