കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കല്ലുള്ളതോട് കുടുംബശ്രീ എ. ഡി. എസ് വാർഷികം സംഘടിപ്പിച്ചു. കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ സ്വയംപര്യാപ്തതയുടെ ചരിത്രമെഴുതിയ കുടുംബശ്രീ 25 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം സുരജ വി. പി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷൈജ ഉണ്ണി, വാർഡ് വികസന സമിതി കൺവീനർ ടി. കെ ചന്തുക്കുട്ടി, ഹരിതകർമ്മ സേന പ്രതിനിധി മിനി സുനിൽ കുമാർ, ജോർജ് ഇലവുങ്കൽ, വാസു തച്ചേടത്ത്, ഷൈലജ സി.പി, സൂര്യ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വിജിനി എം.വി സ്വാഗതവും റിനീജ. കെ നന്ദിയും പറഞ്ഞു.സാംസ്‌കാരിക സദസ്സിന് ശേഷം കുടുംബശ്രീ പ്രവർത്തകരുടെ കലാസന്ധ്യയും അരങ്ങേറി.
