Trending

അഴകോടെ ചുരം; അനധികൃതമായി പണപ്പിരിവ് നടത്തിയതായി ആരോപണം


താമരശ്ശേരി: അഴകോടെ ചുരം ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനധികൃത പണപ്പിരിവ് നടത്തിയതായി ആരോപണം.

ചുരം രണ്ടാം വളവിൽ പ്രവർത്തിക്കുന്ന Key Cee Mountain Dews Resort ഉടമയിൽ നിന്നും വെള്ളക്കടലാസിൽ 5000 രൂപ കൈപ്പറ്റി എന്നെഴുതി പഞ്ചായത്ത്  വൈസ് പ്രസിഡൻറ് ഷംസീർ പോത്താട്ടിലിൻ്റെ സീലും ഒപ്പും രേഖപ്പെടുത്തി നൽകിയ റസീറ്റാണ്  പുറത്തുവന്നത്.

കഴിഞ്ഞ ഇരുപത്തി ആറാം തിയതി ബഹുജന പങ്കാളിത്ത്വത്തോടെ നടത്തിയ ചുരം ക്ലീനിംഗ് പ്രർത്തനത്തിലേക്ക് 5000 രൂപ കൈപ്പറ്റി എന്നാണ്  രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത്തരത്തിൽ വ്യാപകമായി യാതൊരു രേഖയും നൽകാതെ അനധികൃത  പിരിവ് നടത്തിയിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സി പി ഐ (എം) ആവശ്യപ്പെടു.

റസീറ്റ് ആവശ്യപ്പെട്ടതു കൊണ്ടു മാത്രമാണ് ചുരത്തിലെ സ്ഥാപന ഉടമക്ക് എഴുതി നൽകിയത്, മറ്റു സ്ഥലങ്ങളിൽ നിന്നും യാതൊരു രേഖയുമില്ലാതെയാണ് പണപ്പിരിവ് നടത്തിയതെന്നും സി പി ഐ (എം) നേതാക്കൾ പറഞ്ഞു.




Post a Comment

Previous Post Next Post