നരിക്കുനി: -കുമാരസ്വാമി റോഡിൽ സൈക്കിൾ കച്ചവടം നടത്തുന്ന ദുൽകിഫിലിയെയാണ് കടയുടെ മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ,കുടിലാട്ട് മുഹമ്മദ് ഹാജിയുടെ മകൻ ദുൽക്കിഫിലി(45)യാണ് ആത്മഹത്യ ചെയ്തത് കടയിലെ ജോലിക്കാരൻ ഉച്ചയ്ക്ക് 2 മണിയോടെയാണ് ദുൽക്കി ഫിലിയെ കടയുടെ മുകളിലത്തെ റൂമിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത് ,രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി കടയിലെ മുകളിലത്തെ റൂമിൽ കയറി ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം ,കാക്കൂർ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
നാളെ കബറടക്കം നടക്കുന്ന സമയത്ത് ഒരു മണിക്കൂർ നേരം നരിക്കുനിയിൽ വ്യാപാരി വ്യവസായികൾ കടകളടച്ച് അനുശോചനം രേഖപ്പെടുത്തും.
