Trending

ദമ്മാമിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു





റിയാദ്: മലയാളി നഴ്സ് സൗദി അറേബ്യയില്‍ മരിച്ചു. കോട്ടയം പണിക്കരു വീട്ടിൽ ആശാ ജോർജ് (47) ആണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയയിലെ ദമ്മാമിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ദമ്മാം അൽ സാമിൽ ഇൻഡസ്ട്രിയൽ കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തു വരുന്ന ബിനു ജോർജിന്റെ ഭാര്യയായ ആശ നേരത്തെ ദഹ്റാൻ മിലിട്ടറി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു.


സന്ദർശക വിസയിൽ കുടുംബവുമായി ദമ്മാമിൽ കഴിയുന്നതിനിടയിലാണ് ഇന്നലെ ഹൃദയാഘാതം സംഭവിച്ചത്. മക്കളായ ജോഷ്വോ, ജോബ് എന്നിവർ നാട്ടിൽ വിദ്യാർഥികളാണ്.  ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

Post a Comment

Previous Post Next Post