ഈ മാസം രണ്ടാം തീയതി ആണ് എറണാകുളം കങ്ങരപ്പടിയിൽ
അപകടമുണ്ടായത്. വാട്ടർ അതോറിറ്റി പൈപ്പ് മാറ്റാനായി എടുത്ത കുഴിയിൽ ഇരുചക്രവാഹനം വീണാണ് അപകടം.
സംഭവത്തിൽ കങ്ങരപ്പടി സ്വദേശി ശ്യാമിൽ സുനിൽ ജേക്കബിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കുഴിയിൽ വീണ ശ്യാമിലിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ടുദിവസമായി ചികിത്സയിലായിരുന്നു ശ്യാമിൽ.
വാട്ടർ അതോറിറ്റി കുഴി കൃത്യമായി മൂടിയിരുന്നില്ലെന്നും അപകട സൂചന പോലും സ്ഥലത്ത് വച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. അപകടം കഴിഞ്ഞ് രണ്ടു മണിക്കൂറിനു ശേഷം അധികൃതർ എത്തി അപായ സൂചന വച്ചു പിന്നീടാണ് കുഴിമൂടിയതെന്നും ആരോപണമുണ്ട്.
