Trending

വെസ്റ്റ് കൈതപ്പൊയിലിൽ വാഹന അപകടം;നോളേജ് സിറ്റി വിദ്യാർത്ഥികളായ രണ്ടു പേർക്ക് പരുക്ക്.




താമരശ്ശേരി: ദേശീയ പാത 766 ൽ വെസ്റ്റ് കൈതപൊയിലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്.

ബൈക്ക് യാത്രികരായ നിലമ്പൂർ സ്വദേശി ഉനൈസ് (24), വയനാട് വെള്ളമുണ്ട സ്വദേശി ജാബിർ(24) എന്നിവർക്കാണ് പരുക്കേറ്റത്.ഇവർ നോളേജ് സിറ്റിയിലെ വിദ്യാർത്ഥികളാണ്.

കോഴിക്കോട് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന കമ്പളക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ്  ബൈക്കിൽ ഇടിച്ചത്.കാർ യാത്രക്കാർക്ക് പരുക്കില്ല.
പരുക്കേറ്റ വിദ്യാർത്ഥികളിൽ ഒരാളെ ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റും.



Post a Comment

Previous Post Next Post