Trending

ബസ്സിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത് ഇറങ്ങി ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ




നാദാപുരം :സ്വകാര്യ ബസിൽ യാത്ര
ചെയ്യുകയായിരുന്ന
സ്കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത്
ഇറങ്ങിയോടി രക്ഷപ്പെട്ട പ്രതിയെ അറസ്റ്റു ചെയ്തു.

 
ഓട്ടോ ഡ്രൈവറായ പേരോട് സ്വദേശി മീത്തലായി മുഹമ്മദ് (38)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. .വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെ  തലശ്ശേരി ഭാഗത്ത് നിന്ന് നാദാപുരം ഭാഗ
ത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത  വിദ്യാർത്ഥിനിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. 

ബസ് സ്റ്റാന്റിലെത്തിയപ്പോൾ യുവാവ് ബസിൽ നിന്നിറങ്ങി ഓടുകയും ചെയ്തു. ബസിറങ്ങിയ വിദ്യാർത്ഥിനി സ്റ്റാന്റിൽ നിന്ന് കരയുന്നത് ശ്രദ്ധയിൽ പെട്ട ഹോം ഗാർഡും, വ്യാപാരികളും വിദ്യാർത്ഥിനിയോട് കാര്യം തിരക്കുകയായിരുന്നു.

 ഇതിനിടയിൽ ഇയാൾ സ്റ്റാന്റിന് പിൻവശം റോഡ് വഴി ഓടി രക്ഷപ്പെട്ടു. 

തുടർന്ന് വിദ്യാർത്ഥിനി നാദാപുരം പോലീസിൽ പരാതി നൽകി. 

സ്റ്റാന്റിനകത്തെ വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ യുവാവ് ഓടി പോകുന്ന ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു

Post a Comment

Previous Post Next Post