Trending

കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.


വടകര: മാളിയേക്കലിൽ കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കരയിൽ നിന്നും നൂറ് മീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.

 മത്സ്യത്തൊഴിലാളികൾ മൃതദേഹം ബോട്ടിൽ കരക്കെത്തിച്ചു. കോസ്റ്റ് ഗാർഡിന്റെ ബോട്ടും ഹെലികോപ്റ്ററും രാവിലെ തിരച്ചിൽ നടത്തിയിരുന്നു. , ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് പള്ളിപ്പറമ്പത്ത് മജീഷിന്റെ മകൻ അനുചന്ദിനെ കടലിൽ കാണാതായത്, കടലോരത്ത് ഫുട് ബോൾ കളിക്കുന്നതിനിടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post