ഇതടക്കം റോഡ് പണിയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ക്രമക്കേടുകൾ വ്യക്തമാക്കി മജീദ് താമരശ്ശേരി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകുകയും, ഇന്നലെ മന്ത്രി താമരശ്ശേരിയിൽ എത്തിയപ്പോൾ നേരിൽ കണ്ട് അപാകത സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
ഉടനെ തന്നെ നടപടി സ്വീകരിക്കാനുള്ള നിർദേശം മന്ത്രി നൽകിയതിനെ തുടർന്നാണ് പൊളിച്ചുനീക്കൽ ആരംഭിച്ചത്.
എടവണ്ണ - കൊയിലാണ്ടി റോഡിൽ മുക്കത്തിനും, കൊയിലാണ്ടിക്കും ഇടയിൽ പല സ്ഥലങ്ങളിൽ ഈ രൂപത്തിലുള്ള പ്രവൃത്തി നടന്നിട്ടുണ്ടെങ്കിലും ആരും പരാതി നൽകാൻ തയ്യാറായിട്ടില്ല.

