Trending

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ധർണ്ണ നടത്തി





താമരശ്ശേരി:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, വെട്ടിക്കുറച്ച ഫണ്ട് അടിയന്തിരമായി പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി NREG വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നടത്തിയ പ്രതിഷേധ ധർണ്ണ യൂണിയൻ ഏരിയ സെക്രട്ടറി നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. എം. വി യുവേഷ് അധ്യക്ഷത വഹിച്ചു. അനിത കുമാരി സി. പി, വിനീത കെ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post