കണ്ണൂര്‍: ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. കാപ്പ വകുപ്പ് മൂന്നു പ്രകാരമാണ് ആകാശിന്റെ അറസ്റ്റ്. ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി ഇറക്കിയ ഉത്തരവ് പ്രകാരമായിരുന്നു നടപടി. ആറു മാസം തടവിനും കളക്ടര്‍ ഉത്തരവിട്ടു.തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും ഷുഹൈബ് വധക്കേസിലും പ്രതിയാണ് ആകാശ് തില്ലങ്കേരി. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് കാപ്പ ചുമത്തിയത്.