കേന്ദ്ര ബജറ്റ് ജന വിരുദ്ധമെന്നാരോപിച്ച് സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
പഴയ സ്റ്റാൻ്റിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം ടി സി വാസു ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ കെ സുരേഷ് അധ്യക്ഷനായി. ബി ആർ ബെന്നി, കെ കെ അപ്പുക്കുട്ടി, ടി ടി മനോജ്,എന്നിവർ സംസാരിച്ചു.
