കോഴിക്കോട് വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കീഴൽമുക്ക് മുടപ്പിലാവിൽ വേണു വാകയാട്ടുകുളങ്ങര (60) ആണ് മരിച്ചത്. എയർമെക്ക് കമ്പനിയിൽ ജീവനക്കാരനായിരുന്നു. പരേതനായ പത്മനാഭൻ നമ്പ്യാരുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: സുരഭി, സുവർണ. മരുമക്കൾ: പ്രശാന്ത് ആർ. നായർ, വിജയകുമാർ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സുരേഷ് ബാബു.കമ്പനിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് അയച്ചു.
