Trending

പ്ലസ്ടു വിദ്യാർത്ഥി കാൽ വഴുതി പുഴയിൽ വീണു മരിച്ചു





ഇടുക്കി മങ്കുളം വല്യപാറക്കുടി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. എറണാകുളം നെട്ടൂർ സ്വദേശി അമിത്ത് മാത്യു (17) ആണ് മരിച്ചത്. വീട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി കയത്തിൽ വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ അമിത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരൂർ മേഴ്സി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് അമിത്. ഇന്നലെയാണ് അമിത് ഉൾപ്പെടുന്ന സംഘം മൂന്നാറിലെത്തിയത്. അടിമാലി താലൂക്ക് ആശുപത്രി യിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

Post a Comment

Previous Post Next Post