പൂനൂർ :കേരള മുസ്ലിം ജമാഅത്ത്
പൂനൂർ സോണി ന് പുതിയ നേതൃത്വം.
ചളിക്കോട് സുന്നി സെന്ററിൽ
നടന്ന
കേരള മുസ്‌ലിം ജമാഅത് പൂനൂർ സോൺ വാർഷിക കൗൺസിലിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ ഉൽഘാടനം ചെയ്തു.
സോൺ പ്രസിഡന്റ് സി അബ്ദുല്ലത്തീഫ് ഫൈസി യുടെ അധ്യക്ഷത വഹിച്ചു. പി സി അബ്ദുൽ അസീസ് സഖാഫി ആവിലോറ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി അബ്ദുൽ മജീദ് ഹാജി സാമ്പത്തിക റിപ്പോർട്ടും ടി പി അബ്ദുസ്സമദ് മാസ്റ്റർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫീസർ സലീം അണ്ടോണ പുനഃസംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട്
സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം ഭാരവാഹികളെ പ്രഖ്യാപിച്ചു.
കേരള മുസ്ലിം ജമാഅത്ത്
സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി.
എ കെ സി മുഹമ്മദ് ഫൈസി, പി സാദിഖ് സഖാഫി പൂനൂർ, വി പി അലി ഫൈസി ,സയ്യിദ് ഫസൽ തങ്ങൾ പ്രസംഗിച്ചു. അബ്ദുൽ ഹമീദ് സഖാഫി സ്വാഗതവും അബ്ദുൽ ഖാദിർ ദാരിമി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി കെ അബ്ദുന്നാസർ സഖാഫി പൂനൂർ (പ്രസി.) , അബ്ദുൽ ഹമീദ് സഖാഫി മങ്ങാട് (ജന. സെക്ര.), പി ടി അബ്ദുൽമജീദ് ഹാജി (ഫൈനാ. സെക്ര.), സയ്യിദ് പി ജി അബൂബക്കർ കോയ തങ്ങൾ, മുഹമ്മദ് സഖാഫി ഉമ്മിണിക്കുന്ന്, മുഹമ്മദ് സഅദി ചളിക്കോട്,അബ്ദുൽ ഖാദിർ ദാരിമി കൽത്തറ (വൈ. പ്രസി. )
അബ്ദുസ്സലാം ബൂസ്താനി, അബ്ദുൽ അസീസ് സഖാഫി ആവിലോറ, എ മുഹമ്മദ് ഇയ്യാട്, മുഹ് യിദ്ദീൻ കുട്ടി സഖാഫി (സെക്ര. ).
