Trending

കെ.എസ്.ആർ.ടി.സി ഓട്ടോയിലും കാറിലും ഇടിച്ചു; രണ്ടുപേർ മരിച്ചു





കൽപറ്റ: മുട്ടിലിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മുട്ടിലിനു സമീപം വാര്യാട് കെ.എസ്.ആർ.ടി.സി ബസും, ഓട്ടോയും, കാറുമാണ് അപകടത്തിൽപ്പെട്ടത്

തെറ്റായ ദിശയിൽ വന്ന ഓട്ടോറിക്ഷ ബസ്സിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കാറിൽ ചെന്ന് ഇടിക്കുകയായിരുന്നു

മുട്ടിൽ ടൗണിലെ ഓട്ടോ ഡ്രൈവർ വി.വി. ഷെരീഫും ഒരു യുവതിയുമാണ് മരിച്ചത്. കോഴിക്കോട്ട് നിന്ന് വരികയായിരുന്നു ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ഓട്ടോയിലും കാറിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post